മലേഷ്യ :മൈതാനത്ത് കളിച്ച് കൊണ്ടിരിക്കെ പുല്‍വെട്ടി യന്ത്രത്തിന്റെ ബ്ലെയ്ഡ് തെറിച്ച് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മലേഷ്യന്‍ സ്വദേശിനിയായ 14 വയസ്സുകാരി നൂര്‍ അഫ്നി റോസ്ലാനാണ് ഈ ദുര്‍ഗതി സംഭവിച്ചത്.
സമീപത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയായിരുന്ന പുല്‍വെട്ടിയുടെ ബ്ലെയ്ഡ് കുട്ടിയുടെ തലയ്ക്ക് നേര്‍ക്ക് തെറിച്ച് വീഴുകയായിരുന്നു.കൂട്ടുകാരികളോടൊപ്പം കളിച്ച് കൊണ്ടേയിരിക്കെയായിരുന്നു നൂര്‍ അഫ്നിക്ക് ഈ അപകടം സംഭവിക്കുന്നത്. അപകടത്തില്‍ മറ്റ് രണ്ട് കുട്ടികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
ഇവരെ പൊലീസെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിലെ ദുരൂഹതയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.