കാലിക്കസേരകളോട് മോദിയുടെ പ്രസംഗം

മസ്‌കറ്റ് : ഒമാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ച ആള്‍ക്കൂട്ടമുണ്ടായില്ല. ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഒമാനിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് വേദിയൊരുക്കിയത്. മുപ്പതിനായിരം പേരെങ്കിലും പരിപാടിക്കെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കേവലം പതിമൂവായിരത്തോളം പേരേ ഉണ്ടായിരുന്നുള്ളൂ.

ഗ്യാലറിയിലെ കസേരകള്‍ ഒഴിഞ്ഞുകിടന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് മോദി വാചാലനാകുമ്പോള്‍ സ്‌റ്റേഡിയത്തിലെ കസേരകള്‍ കാലിയായിരുന്നു. വിഐപി വിവിഐപി കസേരകള്‍ പലതും ഒഴിഞ്ഞുകിടന്നു.

സ്വീകരണം ഒരുക്കിയ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ ഇരുപത്തയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. എന്നാല്‍ ഇതില്‍ പകുതി പേര്‍ പോലും മോദിയെ കേള്‍ക്കാന്‍ എത്തിയില്ലെന്നതാണ് വൈരുധ്യം. ഉത്തരേന്ത്യയില്‍ നിന്നുളള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു എത്തിയവരില്‍ ഏറെയും.

LEAVE A REPLY

Please enter your comment!
Please enter your name here