40 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ :വിനോദ സഞ്ചാരത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ദാഹനുവിലാണ് കടലില്‍ നിന്നും 2 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് മറിഞ്ഞ് വന്‍ അപകടം ഉണ്ടായത്. പാല്‍ഗാര്‍ ജില്ലയിലെ കെഎല്‍ പോണ്ടാ ഹൈസ്‌കൂളില്‍ നിന്നും വിനോദ സഞ്ചാരത്തിനായി വന്ന 40 വിദ്യാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത് .ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കോസ്റ്റല്‍ ഗാര്‍ഡും മത്സ്യ തൊഴിലാളികളും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതിനോടകം 32 കുട്ടികളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സമീപത്തുള്ള ദാമന്‍ ദ്വീപില്‍ നിന്നും ഹെലികോപ്ടറുകളടക്കം എത്തിച്ചാണ് രക്ഷാസേന തിരച്ചില്‍ നടത്തുന്നത്.

തിരച്ചിലിനായി  മുംബൈയില്‍ നിന്നും കപ്പലുകള്‍ അടക്കം എത്തിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ സഞ്ചരിച്ച ബോട്ടില്‍ വേണ്ടത്ര സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടായിരുന്നിലെന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here