സണ്ണിയുടെ പുതിയ ലുക്കിന് വിമര്‍ശനം

മുംബൈ : ബോളിവുഡിന്റെ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. മുഖസൗന്ദര്യവും അംഗലാവണ്യവും കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന നായിക.അഴകളവുകളുടെ പ്രദര്‍ശനം കൊണ്ടും ചൂടന്‍ രംഗങ്ങളിലെ മാദക പ്രകടനം കൊണ്ടും താരം അത്രമേല്‍ ജനപ്രിയത കൈവരിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ ആളുകള്‍ ദിനംപ്രതി ഏറ്റവുമേറെ തിരയുന്നത് സണ്ണിയെയാണ്. അത്രമേല്‍ പ്രതീക്ഷയോടെയാണ് താരത്തിന്റെ സിനിമകള്‍ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ്. പല പോസിലുള്ള ചിത്രങ്ങള്‍ പുറത്തുവരുമ്പോഴും അവ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്.

Snagged tooth vampire? ⚰️ #SunnyLeone

A post shared by Sunny Leone (@sunnyleone) on

എന്നാല്‍ ഏറ്റവും ഒടുവില്‍ വന്ന ചിത്രം ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. രക്തരക്ഷസ്സിന്റെ അവതാരത്തിലുള്ള സണ്ണിയുടെ ചിത്രമാണ് പുറത്തുവന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെ പുറത്തുവിട്ടതാണ് ചിത്രം. ട്വിറ്ററിലും താരം ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ നിരവധി ആരാധകരെ ചിത്രം ചൊടിപ്പിച്ചു. പലരും വിമര്‍ശനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ലുക്കിനെ ചിലര്‍ പ്രശംസിക്കുകയും ചെയ്യുന്നു. അതേസമയം നടി തെലുഗിലും ഒരു കൈ പയറ്റാനൊരുങ്ങുകയാണ്.

വീര്‍മാദേവി എന്ന ചിത്രത്തിലാണ് വേഷമിടുന്നത്. വിസി വടിവുദയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലും ചിത്രമൊരുക്കുന്നുണ്ട്. ഇതുകൂടാതെ ജാട്ട് ആന്റ് ജൂലിയറ്റ് എന്ന പഞ്ചാബി ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്കിലും നടി അടുത്തതായി അഭിനയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here