ശവസംസ്‌കാര ചടങ്ങിനിടെ ബോംബ് സ്‌ഫോടനം

സമാറ: ശവസംസ്‌കാരചടങ്ങിനിടെ ബോംബ് സ്‌ഫോടനം. 16 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖി ഗ്രാമമായ സമാറയില്‍ ഡാഷ് (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്) വിരുദ്ധ പോരാളികളുടെ ശവസംസ്‌കാരചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്.

അല്‍ ഹഷ്ദ് അല്‍ ഷാബി അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ച് പേരുടെ ശവസംസ്‌കാര ചടങ്ങ് നടക്കുകയായിരുന്നു. പെട്ടെന്നാണ് സ്‌ഫോടനം നടന്നത്. തീവ്രവാദ സംഘം വേരുറപ്പിച്ചിരുന്ന വിവിധ ഇറാഖി പട്ടണങ്ങളില്‍ നിന്ന് അവരെ തുരത്താന്‍ മുന്നില്‍ നിന്ന അര്‍ദ്ധസൈനിക വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് പേരും.

സമാധാനത്തിന് വേണ്ടിയുള്ള യുദ്ധം തുടരുമ്പോഴും ഭീകരര്‍ക്ക് മേല്‍ ഇറാഖി സര്‍ക്കാര്‍ ആധിപത്യം പ്രഖ്യാപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here