ആ ദുരന്ത ദിനത്തില്‍ നടന്നതിനെക്കുറിച്ച് ബോണി

ദുബായ് : ഇന്ത്യയുടെ മുഖശ്രീയായിരുന്നു നടി ശ്രീദേവി. അഭിനയശ്രീയുടെ അകാലവിയോഗം സിനിമാ പ്രേമികളെ തെല്ലൊന്നുമല്ല ഉലച്ചത്. നടിയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഒള്‍ക്കൊള്ളാനായിട്ടില്ല ആരാധകര്‍ക്ക്. അവരുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളും ഉടലെടുത്തിരുന്നു. എന്നാല്‍ ഇവെയെല്ലാം തള്ളിക്കളയുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ആ ദുരന്ത ദിനത്തില്‍ സംഭവിച്ചതെല്ലാം ഭര്‍ത്താവ് ബോണികപൂര്‍ തന്റെ അടുത്ത സുഹൃത്തിനോട് പങ്കുവെച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. ബോണി കപൂറുമായി 30 വര്‍ഷത്തെ അടുപ്പമുള്ള കോമള്‍ നഹ്തയെ ഉദ്ധരിച്ച് പ്രമുഖ ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അന്നുനടന്ന കാര്യങ്ങള്‍ ബോണി കപൂര്‍ കോമളിനോട് ഇങ്ങനെ വിശദീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോണി കപൂറും, മക്കളായ ശ്രീദേവിയും ഖുഷിയും അടുത്ത ബന്ധുവിന്റെ വിവാഹത്തിനായാണ് റാസല്‍ ഖൈമയിലെത്തിയത്. ഫെബ്രുവരി 20 ന് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഫെബ്രുവരി 22 ന് അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ ലക്‌നൗവില്‍ എത്തേണ്ടതിനാല്‍ ബോണി കപൂര്‍ മടങ്ങി.

എന്നാല്‍ താന്‍ രണ്ട് ദിനം കഴിഞ്ഞേയുള്ളൂവെന്ന് ശീദേവി വ്യക്തമാക്കുകയും ദുബായില്‍ തങ്ങുകയും ചെയ്തു. മക്കള്‍ക്കുവേണ്ടി ഷോപ്പിംഗും പിന്നെ റൂമില്‍ വിശ്രമവും ഉദ്ദേശിച്ചാണ് ശ്രീദേവി ദുബായില്‍ തങ്ങിയത്. എന്നാല്‍ 24 ന് വൈകീട്ട് ബോണി കപൂര്‍ ദുബായില്‍ തിരിച്ചെത്തി. ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ നല്‍കാന്‍ പദ്ധതിയിട്ടാണ് ബോണിയെത്തിയത്.

6.20 ആയപ്പോള്‍ ശ്രീദേവിയുടെ മുറിയിലെത്തി. 15 മിനിട്ട് നേരം അവര്‍ സംസാരിച്ച് ഇരുന്നു. തുടര്‍ന്നാണ് പുറത്തുപോയി ഡിന്നര്‍ കഴിക്കാന്‍ ബോണി ശ്രീദേവിയെ ക്ഷണിക്കുന്നത്. ശേഷം ശ്രീദേവി കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. ബോണി കപൂര്‍ ഈ സമയം ലിവിങ് റൂമില്‍ പ്രവേശിച്ച് ടിവി കണ്ടുകൊണ്ടിരുന്നു. 20 മിനിട്ട് കഴിഞ്ഞിട്ടും ശ്രീദേവി പുറത്തുവന്നില്ല.

ശനിയാഴ്ചയായതിനാല്‍ റസ്‌റ്റോറന്റുകളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതോര്‍ത്ത് ബോണി അക്ഷമനായി. ടിവി കണ്ടുകൊണ്ടിരിക്കെ തന്നെ രണ്ട് തവണ ബോണി ശ്രീദേവിയെ വിളിച്ചു. ടിവി ശബ്ദം കുറച്ചുവച്ച് മറുപടിക്കായി ചെവിയോര്‍ത്തു. എന്നാല്‍ അപ്പുറത്തുനിന്ന് യാതൊരു ശബ്ദവുമില്ല. ഇതേതേടര്‍ന്ന് ബെഡ്‌റൂമില്‍ പ്രവേശിക്കുകയും ബാത്‌റൂമിന്റെ ഡോറില്‍ മുട്ടുകയും ചെയ്തു.

അപ്പോഴും യാതൊരു പ്രതികരണവുമില്ല. തുടര്‍ന്ന് ഉറക്കെ ജാന്‍ ജാന്‍ എന്ന് വിളിച്ചു. ( ജാന്‍-ജീവിതം. ബോണി അങ്ങനെയാണ് ശ്രീദേവിയെ വിളിച്ചിരുന്നത്) പക്ഷേ അപ്പോഴും മറുപടിയില്ലാതായതോടെ ഡോര്‍ തള്ളിത്തുറന്നു. വാതില്‍ അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നില്ല.

ബാത്ടബ്ബില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ശ്രീദേവി പൂര്‍ണ്ണമായും മുങ്ങിക്കിടക്കുകയുമായിരുന്നു. കാല്‍ മുതല്‍ തല വരെ വെള്ളം മൂടിയിരുന്നു. തുടര്‍ന്ന് ശ്രീദേവിയുമായി റാഷിദ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നുവെന്നും ബോണി പറഞ്ഞതായി കോമള്‍ വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here