ട്വിറ്ററിന് തലവേദനയാകുന്ന ബോട്‌നെറ്റുകള്‍

മുംബൈ : ഡേറ്റിങ് സൈറ്റുകളുടെ പരസ്യങ്ങള്‍ ട്വിറ്ററിന് തലവേദനയാകുന്നു. ബോട്‌നെറ്റ് പരസ്യങ്ങളാണ് പ്രമുഖ സമൂഹ മാധ്യമത്തിന് കുരുക്കായിരിക്കുന്നത്. അനുവാദമില്ലാതെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളെയാണ് ബോട്‌നെറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.

pronbto എന്ന എന്ന ബോട്‌നെറ്റ് വ്യാപക പരാതികള്‍ക്ക് ഇടയാക്കിയതോടെ മാര്‍ച്ചില്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഉപയോക്താക്കള്‍ക്ക് ട്വീറ്റായി അഡള്‍ട്ട് സൈറ്റുകളുടെ പരസ്യങ്ങള്‍ pronbot വഴി എത്തിയതോടെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇപ്പോള്‍ pronbto 2 എന്ന പേരില്‍ പരസ്യം തിരിച്ചെത്തിയതാണ് ട്വിറ്ററിനെ കുഴക്കുന്നത്. 22,000 ട്വിറ്റര്‍ ബോട്ടുകളെയാണ് മാര്‍ച്ചിലെ പരിശോധനയില്‍ കണ്ടെത്തി നീക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞയിടെ നടത്തിയ പരിശോധനയില്‍ 80,000 ട്വിറ്റര്‍ ബോട്ടുകളെ കണ്ടെത്തിയിരിക്കുകയാണ്.

നേരത്തേ നീക്കം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ അവ പുനര്‍ നിര്‍മ്മിച്ച് അവതരിപ്പിച്ചതാകാമെന്നാണ് കരുതുന്നത്. ഓണ്‍ലൈന്‍ സെക്‌സിനായി ഉപയോഗിച്ച 90,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ 2017 ല്‍ മാത്രം നീക്കം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here