വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറി

അബുദാബി: ക്ലാസിലെ വിദ്യാര്‍ഥിയോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ച അധ്യാപിക കുടുങ്ങി. അബുദാബിയിലാണ് സംഭവം. അദ്ധ്യാപിക അബുദാബി കോടതിയില്‍ വിചാരണ നേരിടുകയാണ്.

ഒരു ദിവസം ക്ലാസിലെ ബ്ലാക്ക് ബോര്‍ഡില്‍ നഗ്‌നമായ രീതിയില്‍ പുരുഷനേയും സ്ത്രീയേയും വരച്ച അധ്യാപിക തന്റെ സീറ്റിനരികില്‍ ഇരിക്കുകയും അരക്കെട്ടില്‍ മറ്റൊരു തരത്തില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ഥി പറയുന്നു.

ഇതേ തുടര്‍ന്ന് താന്‍ ഇക്കാര്യം വീട്ടില്‍ അറിയിക്കുകയും തന്റെ പിതാവ് അദ്ധ്യാപികയ്‌ക്കെതിരെ കേസ് നല്‍കുകയുമായിരുന്നു. ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിയ്ക്കുന്ന അമേരിക്കന്‍ യുവതിയായ അദ്ധ്യാപികയ്‌ക്കെതിരെയാണ് ലൈംഗികചുവയോടെ പെരുമാറിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ അദ്ധ്യാപികയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ വക്കീല്‍ ഇതിനെ ശക്തിയായി എതിര്‍ത്തു. സംഭവം നടന്നു എന്നു പറയുന്ന ദിവസം 25 കുട്ടികള്‍ ക്ലാസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഒരു സംഭവം കണ്ടതായി ആരും പറയുന്നില്ല.

മാത്രമല്ല ക്ലാസിലെ ലീഡറായിരുന്ന കുട്ടിയെ ആ സ്ഥാനത്തു നിന്നും മാറ്റി മറ്റൊരു കുട്ടിയെ ലീഡറാക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാകാം കുട്ടി അദ്ധ്യാപികയ്‌ക്കെതിരെ ഇത്തരം ആരോപണം ഉന്നയിച്ചതെന്നും വക്കീല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here