അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ് മുറിച്ച് കടക്കവെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

റോഡരികില്‍ വെച്ച് വികൃതി കാണിക്കുന്ന കുട്ടിയുടെ ശാഠ്യങ്ങളില്‍ സഹിക്കെട്ട് അമ്മ കുട്ടിയുടെ കൈ വിടുന്നു. മൂത്ത കുട്ടി ആദ്യം തന്നെ റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്നിരുന്നു. അമ്മ ഫോണില്‍ ശ്രദ്ധിക്കുന്ന സമയം നോക്കി വികൃതിയായ കുട്ടി റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് ജ്യേഷ്ഠന്റെ അടുത്തെത്തുന്നു.

ഇവിടെ നിന്നും ജ്യേഷ്ഠന്റെ വാക്കുകളും കേള്‍ക്കാതെ അടുത്ത ഭാഗം മുറിച്ചു കടക്കാനായി കുട്ടി ഓടി. മുറിച്ച് കടന്നതിന് ശേഷം വീണ്ടും ഇരുവരുടെയും അടുത്തേക്ക് കുട്ടി തിരിഞ്ഞോടി. ഈ സമയം അതിവേഗതയില്‍ വന്ന ഒരു എസ് യു വി വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയുടെ വരവ് കണ്ട് എസ് യു വി ഡ്രൈവര്‍ വാഹനം ബ്രേക്ക് ഉപയോഗിച്ച് ചവിട്ടി നിര്‍ത്തി. ഇതിനാല്‍ ചെറിയ ഒരു പ്രഹരം മാത്രമേ കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നുള്ളു. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് കുട്ടി ഗുരുതര ആപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയ്ക്കും വാഹനത്തിന്റെ ഡ്രൈവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ചൈനയില്‍ ഉയരുന്നത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ അമ്മ സ്വന്തം കുഞ്ഞിനെ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണിന് പരിഗണന കൊടുത്തുവെന്നതാണ് ചിലരുടെ വിമര്‍ശനം.

എന്നാല്‍ അപകടം നടക്കുന്ന നിമിഷത്തിന് തൊട്ടു മുമ്പുള്ള സമയത്താണ് യുവതി മൊബൈല്‍ ഉപയോഗിച്ചിരുന്നത്. ദൂരെ നിന്നും കുട്ടിയെ കണ്ടിട്ടും അമിത വേഗതയില്‍ ഡ്രൈവര്‍ വാഹനം ഓടിച്ചു വന്നതാണ് ചിലരെ ചൊടിപ്പിച്ചത്.

https://www.facebook.com/shanghaiist/videos/10156765110056030/

LEAVE A REPLY

Please enter your comment!
Please enter your name here