ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു

ബാണ്ഡ: പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ മടിയില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ‘എന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എന്റെ മകനെ ചികിത്സിക്കാന്‍ തയ്യാറായില്ല.

അവര്‍ പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു’വെന്ന് പിതാവ് പറയുന്നു. പിതാവിന്റെ മടിയില്‍ കിടന്നാണ് കുട്ടി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹവുമായി കുടുംബം ജില്ലാ കളക്ടറെ സമീപിച്ചു. തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here