എസ്ബിഐയില്‍ കവര്‍ച്ച നടത്തിയത് കുട്ടി

ന്യൂഡല്‍ഹി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് ഒരു കുട്ടി മൂന്ന് ലക്ഷം രൂപ കവര്‍ന്നു. എസ്ബിഐ രാംപൂര്‍ ബ്രാഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഏതാണ്ട് 12 വയസ്സുള്ള കുട്ടിയാണ് പണം മോഷ്ടിച്ചതെന്ന് സിസിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ബാങ്കിനുള്ളില്‍ നിന്ന് പണമുള്ള ബാഗുമായി കുട്ടി പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്ന് രാംപൂര്‍ പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here