ഗൗരി ലങ്കേഷ് വധം: ഒരാള്‍ പിടിയില്‍

ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വസതിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍ . മാണ്ഡ്യ മദ്ദൂര്‍ സ്വദേശി നവീന്‍ കുമാറാണ് (38) കസ്റ്റഡിയിലുള്ളത്. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ ഹിന്ദുയുവസേനയുടെ സ്ഥാപകാംഗമാണ്.

ഗൗരി വധത്തില്‍ പങ്കില്ലെന്ന് നിഷേധിക്കുന്നുണ്ടെങ്കിലും ഇയാളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. രഹസ്യ കേന്ദ്രത്തില്‍ മറ്റ് നാലുപേരോടൊപ്പം വെടിവെപ്പ് പരിശീലനം ലഭിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍  മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. മെജസ്റ്റിക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇയാളെ 0.32 കാലിബര്‍ തോക്കും 15 വെടിയുണ്ടകളും സഹിതമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ക്ക് ഗൗരി വധവുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here