വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക എന്നതാണ്.

ബലൂണുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ച് അലങ്കരിച്ച ബി601 എക്‌സ്പ്രസ് ബസ് സ്വയം ഓടിച്ചാണ് വധു വിവാഹവേദിയില്‍ എത്തിയത്. വിവാഹ വസ്ത്രമണിഞ്ഞ വധുവിന്റെയൊപ്പം വരനുമുണ്ടായിരുന്നു. തന്റെ വീട്ടില്‍ നിന്നും ബസുമായി പുറപ്പെട്ട വധു വിവാഹ മണ്ഡപത്തിലേക്കുള്ള യാത്രയിലാണ് ഭര്‍ത്താവിനെയും ഒപ്പം കൂട്ടിയത്.

ബസ് ഡ്രൈവറായി ജോലി നോക്കുന്ന ആളാണ് ഈ യുവതി. വിവാഹദിനത്തില്‍ തന്നെ കൂട്ടാനെത്തിയ ലിയെ വരന്‍ അഭിനന്ദിച്ചു. എന്നും ജോലിക്ക് പോയി മടങ്ങിയെത്താന്‍ വൈകുന്നവളാണ് ലി ജിങ്.

https://www.facebook.com/PeoplesDaily/videos/1941889949196146/?t=0

എന്നിട്ടും വിവാഹ വേദിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ കൃത്യസമയത്ത് ലി എത്തിയെല്ലോ എന്നായിരുന്നു വരന്റെ തമാശകലര്‍ന്ന പ്രതികരണം. സംഭവത്തിന്റെ വീഡിയോ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here