വധു കുതിരപ്പുറത്ത് എത്തിയതിന് കാരണമുണ്ട്‌

രാജസ്ഥാന്‍ : വിവാഹച്ചടങ്ങിലേക്ക് വധുവെത്തിയത് കുതിരപ്പുറത്ത്. രാജസ്ഥാനിലെ ചിരാവയിലാണ് കൗതുകമുണര്‍ത്തിയ സംഭവമുണ്ടായത്. ജുഞ്ജുനുവില്‍ നിന്നുള്ള ബിജെപി എംപി സന്തോഷ് അഹ്‌ലാവതിന്റെ മകള്‍ ഗാര്‍ഗിയാണ് കുതിരപ്പുറത്തേറി വന്നത്.

പതിവില്ലാത്ത ഈ ചടങ്ങിന് സാക്ഷികളാകാന്‍ നിരവധി പേരാണ് ഒത്തുകൂടിയത്. റോഡരികിലും വീടിന്റെ മട്ടുപ്പാവുകളിലും കെട്ടിടത്തിന് മുകളിലുമെല്ലാം നിലയുറപ്പിച്ച് ഈ കാഴ്ച കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി.

സാധാരണയായി വരനാണ് കുതിരപ്പുറത്ത് ഏത്താറുള്ളത്. എന്നാല്‍ താന്‍ കുതിരപ്പുറത്തേറി വരാന്‍ ഒരു കാരണമുണ്ടെന്ന് ഗാര്‍ഗി അഹ്‌ലാവത് പറഞ്ഞു. പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇങ്ങനെ ചെയ്തത്.

പുരുഷന് കീഴ്‌പ്പെടാനുള്ളവളല്ല സ്ത്രീയെന്ന് ലോകത്തോട് ആഹ്വാനം ചെയ്യാന്‍ കൂടിയാണിത്. പ്രധാനമന്ത്രിയുടെ പദ്ധതി ജുഞ്ജുനുവില്‍ വിജയകരമായി നടപ്പാക്കാന്‍ തന്റെ  മാതാവ് പ്രയത്‌നിച്ചുവരികയാണ്.

അത്തരത്തില്‍ പ്രസ്തുത പദ്ധതിയുടെ പ്രചരണാര്‍ത്ഥവുമാണ് താന്‍ കുതിരപ്പുറത്തേറിയതെന്ന് അവള്‍ വ്യക്തമാക്കി. ബ്രിട്ടണില്‍ നിന്നാണ് ഗാര്‍ഗി എംബിഎ ബിരുദം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here