വധുവിന്റെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ്

മുംബൈ: നാണം കുണുങ്ങി തലകുനിച്ച് വരുന്ന വധുവൊക്കെ ഔട്ട് ഓഫ് ഫാഷനായി. വിവാഹ ദിനം എങ്ങനെ ഏറ്റവും മനോഹരമാക്കാമെന്ന് ചിന്തിക്കുന്ന വധുവാണ് ഇന്ന് ഏറെയും.

അത്തരത്തില്‍ വിവാഹദിനത്തില്‍ ബെല്ലി ഡാന്‍സ് കളിച്ച ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റാഷിക എന്ന പെണ്‍കുട്ടിയാണ് തകര്‍പ്പന്‍ പഞ്ചാബി ഗാനത്തിന് സ്വയം മറന്ന് ചുവടുകള്‍ വച്ചത്.

ലെഹംഗയുടെ ടോപ്പും ജീന്‍സും ധരിച്ചാണ് റാഷികയുടെ ബ്രൈഡല്‍ ഡാന്‍സ്. ഇരുകൈകളും നിറയെ ചുവപ്പു നിറത്തിലുള്ള വളകളും കഴുത്തു നിറഞ്ഞു നില്‍ക്കുന്ന മാലയും വലിയ കമ്മലും നെറ്റിചുട്ടിയുമൊക്കെ അണിഞ്ഞായിരുന്നു റാഷിക ചുവടുവെച്ചത്.

കഴിഞ്ഞ പതിനാറ് വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന റാഷിക, മികച്ചൊരു കഥക് നര്‍ത്തകി കൂടിയാണ്. ഡാന്‍സ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഫോട്ടോഗ്രഫറായ പ്രിയങ്ക കാംബോജ് ആണ്.

വീഡിയോ പോസ്റ്റ് ചെയ്ത് അധികം കഴിയുംമുമ്പ് തന്നെ ലക്ഷങ്ങളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

https://instagram.com/p/BgOy5UlBcWk/?utm_source=ig_embed&utm_campaign=embed_ufi_test

LEAVE A REPLY

Please enter your comment!
Please enter your name here