കഷണ്ടിയുള്ള ആളെ വേണ്ടെന്ന് വധു

സിലിഗുരി: കഷണ്ടിയുള്ള ആളെ വേണ്ടെന്ന് പറഞ്ഞ വധുവിന്റെ നാട്ടിലെ നിര്‍ധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് യുവാവിന്റെ പ്രതികാരം. ബീഹാറിലെ സിലിഗുരിയിലാണ് സംഭവം.

ഡല്‍ഹി സ്വദേശിയായ ന്യൂറോ സര്‍ജന്‍ ഡോ. രവി കുമാറാണ് തന്നെ വേണ്ടെന്ന് പറഞ്ഞ യുവതിയുടെ നാട്ടില്‍ നിന്ന് തന്നെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം ചെയ്തത്.

ഡല്‍ഹിയില്‍ നിന്നും ബീഹാറിലെത്തി രവി കുമാര്‍ വിവാഹം ആലോചിച്ചതിന് പിന്നില്‍ ഇരുവരുടെ കുടുംബവും നേരത്തെ പരിചയമുള്ളതിനാലാണ്. വധുവിന്റെ അച്ഛനും വരന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു.

ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹ ദിവസം വന്നതോടെ വരനും കുടുംബവും സിലിഗുരിയിലെത്തി. ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം തുടങ്ങി.

ചടങ്ങുകളുടെ ഭാഗമായി വിവാഹ മണ്ഡപത്തിലേക്ക് കയറിയ രവി ആചാര പൂര്‍വ്വം തലയില്‍ വെച്ചിരുന്ന തലപ്പാവ് മാറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വരന്റെ തലയില്‍ താന്‍ പ്രതീക്ഷിച്ചത്ര മുടിയില്ലെന്നും പറഞ്ഞ് വധുവിന്റെ ഭാവം മാറി.

കഷണ്ടിയാണ് ഇയാളെന്നും തനിക്കീ വിവാഹം വേണ്ടെന്നും വധു പറഞ്ഞു. ഇരുവീട്ടുകാരും ചേര്‍ന്ന് വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

അതോടെ വിവാഹം മുടങ്ങി. എന്നാല്‍ വെറുതെ അങ്ങ് തിരിച്ച് പോകാന്‍ രവി കുമാര്‍ തയ്യാറായില്ല. ഡോക്ടര്‍ സ്ഥലത്തെ വില്ലേജ് കൗണ്‍സിലിനോട് സഹായം തേടി. തനിക്ക് ഈ നാട്ടില്‍ നിന്ന് തന്നെ ഒരു പെണ്ണ് വേണമെന്ന് രവി പറഞ്ഞു.

തുടര്‍ന്ന് നാട്ടുകാരെല്ലാം കൂടി അന്വേഷിച്ച് പ്രദേശത്തെ ദരിദ്രനായ പച്ചക്കറി വില്‍പ്പനക്കാരന്റെ മകള്‍ നേഹ കുമാരിയെ ഡോക്ടര്‍ക്ക് വേണ്ടി ആലോചിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

വിവാഹം മുടങ്ങിയതിന്റെ മൂന്നാം നാള്‍ ക്ഷേത്രത്തില്‍ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഡോ. രവി കുമാര്‍, നേഹ കുമാരിയെ വിവാഹം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here