ദമാസ്കസ് :രാസായുധ പ്രയോഗത്തില്‍ സിറിയക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇംഗ്ലണ്ടും സഖ്യ കക്ഷിയായ ഫ്രാന്‍സും രംഗത്ത്. ഫ്രാന്‍സിന്റെ ഔദ്യോഗിക ചാര സംഘടനയായ MI 6 മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളാണ് പാരീസില്‍ വെച്ച് പുറത്ത് വിട്ടത്.
രാസായുധ പ്രയോഗം നടന്നെന്ന് വിശ്വസിക്കുന്ന ദിവസങ്ങളില്‍ രണ്ട് MI-8 വിമാനങ്ങള്‍ മേഖലയില്‍ പറക്കല്‍ നടത്തിയിരുന്നതായി ഫ്രഞ്ച് സംഘടന അവകാശപ്പെടുന്നു. ഇത്തരം വിമാനങ്ങള്‍ വിമതര്‍ ഉപയോഗിക്കാറില്ല. ഒരു ബാരല്‍ ബോംബ് ഉപയോഗിച്ചാണ് സിറിയ ഈ രാസായുധങ്ങള്‍ വിമാനത്തില്‍ നിന്നും ഭൂമിയിലേക്ക് നിക്ഷേപിച്ചത്. ഈ ബാരല്‍ ബോംബിന്റെയും വാതകം നിറച്ച ടാങ്കിന്റെയും ദൃശ്യങ്ങള്‍ ഫ്രഞ്ച് ചാരസംഘടനയ്ക്ക് ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇത് അസദ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. കഴിഞ്ഞ ഏപ്രില്‍ 7 നാണ് സിറിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ച് വീണ്ടും രാസായുധ പ്രയോഗം നടത്തിയതെന്നും ഇതില്‍ 75 പേര് കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പുറത്തു വിട്ട രേഖകളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നു.
ഗ്യാസ് ടാങ്കിനുള്ളിലെ വിഷ വാതകം ഓര്ഗാനോഫോസ്ഫറസോ ഹൈഡ്രോസൈയാനിക് ആസിഡോ ആകാമെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം സിറിയയില്‍ അതിമാരകമായ വിഷ പ്രയോഗമായ സരിന് വരെ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കിട്ടിയതായി യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സിറിയയും റഷ്യയും ഈ വാദത്തെ പൂര്‍ണ്ണമായും തള്ളി. ശക്തമായ തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സുമടക്കമുള്ള സഖ്യ കക്ഷി ശനിയാഴ്ച മുതല്‍ സിറിയിയിലേക്ക് മിസൈല്‍ ആക്രമണം ആരംഭിച്ചിരുന്നു. രാസായുധം സംഭരിച്ച് വെച്ചിരിക്കുന്ന മേഖലകളിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഈ മുന്ന് രാഷ്ട്രത്തലവന്മാരും ഏറ്റെടുത്തിട്ടുണ്ട്.