യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

അഴകളവുകളുടെ കാര്യത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മോഹിപ്പിക്കുന്ന താരമാണ് കിം കര്‍ദഷിയാന്‍. താരത്തെ പോലെ നിതംബവും മാറിടവും വേണമെന്ന് ആവശ്യപ്പെട്ട് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായി.

ബ്രിട്ടനില്‍ നിന്നും തുര്‍ക്കിയിലെത്തി 3 ലക്ഷം രൂപയുടെ കോസ്‌മെറ്റിക് സര്‍ജറിയാണ് യുവതി നടത്തിയത്. നാല് ദിവസത്തേക്കാണ് യുവതി തുര്‍ക്കിയിലെത്തിയത്. നിതംബത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ വയറ്റില്‍ നിന്ന് കൊഴുപ്പെടുത്ത്, അത് നിതംബത്തില്‍ ചേര്‍ത്തായിരുന്നു ശസ്ത്രക്രിയ.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് ഏഴ് ദിവസം കഠിനമായി വിശ്രമിക്കണം എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ചെവികൊടുക്കാതെ യുവതി ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം നാള്‍ ബ്രിട്ടനിലേക്ക് പോയി.

ഡോക്ടറുടെ ഉപദേശം അനുസരിക്കാതെ തിരിച്ച് പോയ യുവതി ആവശ്യമായ വിശ്രമം എടുത്തില്ല. പെട്ടെന്നാണ് ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

ഭാഗ്യം കൊണ്ടും യഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് കൊണ്ടുമാണ് യുവതിക്ക് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here