യുവതിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി

ലാഹോര്‍: കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ച സഹോദരിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി. പാക്കിസ്ഥാനിലെ ഖനേവാല്‍ ജില്ലയിലാണ് സംഭവം. അഖ്തര്‍ ബിബി എന്ന യുവതിയാണ് സഹോദരന്മാരുടെ അക്രമത്തിന് ഇരയായത്.

കുടുംബ സ്വത്തില്‍ തന്റെ വിഹിതം യുവതി ചോദിച്ചതാണ് അക്രമത്തിന് കാരണം. സ്വത്ത് തരാന്‍ പറ്റില്ലെന്ന് സഹോദരന്മാര്‍ പറഞ്ഞപ്പോള്‍ അഖ്തര്‍ ബിബി ഭീഷണിമുഴക്കി. താന്‍ കോടതിയില്‍ പോകുമെന്ന് യുവതി പറഞ്ഞു. എന്നാല്‍ കോടാലി ഉപയോഗിച്ച് ഇവര്‍ സഹോദരിയുടെ കാല്‍ വെട്ടിമാറ്റുകയായിരുന്നു.

യുവതിയെ ഖനേവാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നിഷ്താര്‍ ആശുപത്രിയിലേക്ക് മാറ്റി. അഖ്തറിന്റെ നില ഗുരുരതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here