ബജറ്റ്: ഫോണുകള്‍ക്ക് വിലകൂടും

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവായ നിരീക്ഷണം.

കാര്‍ഷിക, വ്യാവസായിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ടെക് മേഖലയ്ക്ക് അവഗണനയാരിക്കുമെന്ന് വിലയിരുത്തുന്നു. അതേസമയം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കൂടുതല്‍ ടാക്‌സ് ഇളവു ലഭിച്ചേക്കാമെന്നും സൂചനയുണ്ട്.

ഈ ബജറ്റില്‍ ആദായനികുതിയില്‍ ഇളവ്, നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here