അടിവസ്ത്രം മോഷ്ടിച്ച സന്യാസി ക്യാമറയില്‍

സുഫാബുരി : സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ബുദ്ധസന്യാസി ക്യാമറയില്‍ കുടുങ്ങി. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തായതോടെ 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയെ അദ്ദേഹം ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി.

ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ സന്യാസി മോഷ്ടിച്ച് തന്റെ സഞ്ചിയിലാക്കുകയായിരുന്നു. ഇത് വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞു. 42 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ഭാര്യയുടെയും മകളുടെയും അടിവസ്ത്രങ്ങള്‍ കാണാതായതോടെ ഗൃഹനാഥന്‍ സിസിടിവി പരിശോധിക്കുകയായിരുന്നു.ഇതോടെയാണ് സന്യാസിയുടെ കള്ളത്തരം പൊളിഞ്ഞത്. വൈകാതെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

തുടര്‍ന്ന് മഠാധിപതി സന്യാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഒരു മരുന്ന് കഴിക്കുന്നതിനാലാണ് ഇത്തരത്തില്‍ പെരുമാറിപ്പോയതെന്നാണ് സന്യാസിയുടെ പ്രതികരണം.

പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ആദ്യം ചിരിയടക്കാനായില്ലെന്ന് ജ്വല്ലറി ഉടമയായ ഗൃഹനാഥന്‍ കിട്ടിസാക്ക് പറഞ്ഞു. ഉള്‍വസ്ത്രങ്ങള്‍ ഏറെ വിലയുള്ളതൊന്നുമല്ലെങ്കിലും ഭാര്യയ്ക്ക് ഏറെ ഇഷ്ടമുള്ള അടിവസ്ത്രവും മോഷണം പോയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here