സിംഹക്കൂട്ടത്തെ വിറപ്പിച്ച എരുമകള്‍

സാംബിയ :സംഘടിതമായ ശക്തി കൊണ്ട് സിംഹക്കൂട്ടത്തെ വിറപ്പിച്ച എരുമകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. സാംബിയയിലുള്ള സൗത്ത് ലങ്‌വാ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എരുമക്കൂട്ടത്തിന്റെ സംഘടിത ശക്തി കൊണ്ട് ശ്രദ്ധ നേടുന്നത്.

സിംഹങ്ങള്‍ തമ്പടിച്ച് പാര്‍ക്കുന്ന പ്രദേശത്തേക്ക് കൂട്ടമായി എത്തുന്ന എരുമകളെയാണ് വീഡിയോവിന്റെ ആദ്യ ഭാഗത്ത് കാണുന്നത്. ആക്രമത്തിന് തയ്യാറായി തന്നെയാണ് ഇവരുടെ വരവെന്ന് കാഴ്ച്ചകളില്‍ വ്യക്തം.

നിലം ഇളകി മറിച്ച് പൊടി പറത്തിയുള്ള ഇവരുടെ വരവ് കണ്ടപ്പോള്‍ തന്നെ സിംഹക്കൂട്ടം പതറി. അഞ്ഞൂറോളം എരുമകള്‍ ഒറ്റക്കെട്ടായി നിന്നതോടെ സിംഹങ്ങള്‍ക്ക് പ്രതിരോധിച്ച് നില്‍ക്കുകയെന്നല്ലാതെ വേറെ വഴിയില്ലാതായി.

സാധാരണയായി കൂട്ടത്തിലുള്ള ഒരു എരുമയെ സിംഹം ആക്രമിക്കുന്നത് കണ്ടാല്‍ മറ്റുള്ളവ ഓടി രക്ഷപ്പെടും. എന്നാല്‍ ആരെയും അത്ഭുതപ്പെടുത്തും വണ്ണം എരുമകള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചു.

തുടര്‍ന്ന് സിംഹങ്ങള്‍ക്ക് നേരെ ഇവ കൂട്ട ആക്രമണം നടത്തി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ക്കില്‍ കുറച്ച് കാലത്തേക്ക് സഞ്ചാരികള്‍ക്ക് അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

വീഡിയോ കാണാം..

LEAVE A REPLY

Please enter your comment!
Please enter your name here