പാലക്കാട് ബസ് മറിഞ്ഞ് രണ്ട് മരണം

പാലക്കാട്: ബസ് മറിഞ്ഞ് രണ്ടുമരണം. 20ഓളം പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനുകാരണമെന്നാണ് പ്രാഥമിക നിഗമനം.

കാഞ്ഞിരപ്പുഴ അമ്പംകുന്ന് സ്വദേശി ദീപു (22) വാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദീപു ബസിലെ ക്ലീനറാണ്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

മീന്‍വല്ലം മൂന്നേക്കറില്‍ നിന്നും വരികയായിരുന്ന ജുവൈരിയ എന്ന ബസ്സ് ചെമ്പന്‍ത്തട്ടയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരെ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here