ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം പാലായില്‍ വച്ചായിരുന്നു സംഭവം. പാലാ-തൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്റെ  ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്.

നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ് വിനോദ് ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here