ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് 4 മലയാളികള്‍ കൊല്ലപ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്.
തിരുപ്പൂര്‍ തീര്‍ത്ഥാടനത്തിന് പോകവെയായിരുന്നു അപകടം. ചിറ്റൂര്‍ തിരുപ്പതി ഹൈവേയിലെ മാധവന് തോപ്പിലിന് സമീപമാണ് അപകടമുണ്ടായത്.
കണ്ടെയ്നര്‍ ലോറിയെ മറികടക്കാനുളള ശ്രമത്തിനിടെ കാറില്‍ ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.