ഒന്നാം നമ്പര്‍ പ്ലെറ്റ് ; വ്യവസായിക്ക് ജയില്‍ ശിക്ഷ

ദുബായ് :അബുദാബിയില്‍ ഒന്നാം നമ്പര്‍ പ്ലെറ്റ് ലേലത്തിന് സ്വന്തമാക്കിയ വ്യവസായിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. 34 വയസ്സുകാരനായ അറബ് സ്വദേശിക്കാണ് നമ്പര്‍ പ്ലെറ്റ് സ്വന്തമാക്കിയതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

2016 നവംബറിലാണ് അബുദാബി ഗവണ്‍മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒന്നാം നമ്പര്‍ പ്ലെറ്റ് ലേലത്തിന് വെച്ചത്. 31 മില്ല്യണ്‍ ദര്‍ഹം അതായത് എകദേശം ഇന്ത്യന്‍ രൂപ 54 കോടിയുടെ ചെക്ക് നല്‍കിയാണ് ലേലത്തില്‍ ഇയാള്‍ ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്.

എന്നാല്‍ വ്യാജ ചെക്ക് നല്‍കിയാണ് ഇയാള്‍ നമ്പര്‍ കരസ്ഥമാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ 2016 ഡിസംബര്‍ 16 ന് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കില്‍ ചെക്ക് പിന്‍വലിക്കാന്‍ ആവശ്യമായ പണമില്ലാതെയാണ് താന്‍ ചെക്ക് നല്‍കിയതെന്ന് കോടതിയില്‍ നടന്ന വിചാരണ വേളയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.നമ്പര്‍ പ്ലെറ്റ് സ്വന്തമാക്കിയതിന് ശേഷം അത് മറ്റൊരാള്‍ക്ക് മറിച്ച് വിറ്റ് അധികൃതര്‍ക്ക് പണം നല്‍കാമെന്നാണ് താന്‍ കരുതിയതെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദവും കോടതി അന്ന് നിരാകരിച്ചിരുന്നു. ലേല തുക മുഴുവനായും നല്‍കാതെ വസ്തു മറച്ചു വില്‍ക്കുന്നത് കുറ്റകരമാണെന്നായിരുന്നു അബുദാബി കോടതിയുടെ നിരീക്ഷണം.

ഇതിനെതിരെ യുവാവ് പബ്ലിക്ക് ഫണ്ട് പ്രൊസിക്യൂഷനില്‍ നല്‍കിയ പരാതിയിലാണ് ഒടുവില്‍ വിധി വന്നിരിക്കുന്നത്. അബുദാബി കോടതിയുടെ ഉത്തരവ് ശരിവെച്ച പബ്ലിക്ക് ഫണ്ട് പ്രൊസിക്യൂഷന്‍ യുവാവിനെ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here