പതിവായി പച്ചമത്സ്യം കഴിക്കുന്നയാളുടെ വയറ്റില്‍ വളര്‍ന്നത് അഞ്ചടി നീളത്തില്‍ ഈ പ്രത്യേക ജീവിവര്‍ഗം

കാലിഫോര്‍ണിയ: മത്സ്യം പാചകം ചെയ്യാതെ പതിവായി കഴിച്ചയാളുടെ വയറ്റില്‍ വളര്‍ന്നത് അഞ്ചടി നീളത്തില്‍ നാടവിര. 30 കാരന്റെ വയറ്റിലാണ് ഇത്രയും വലിപ്പമുള്ള നാടവിര വളര്‍ന്നത്. ഇയാള്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നിവാസിയാണ്.സംഭവത്തെക്കുറിച്ച് ഇദ്ദേഹത്തെ ചികിത്സിച്ച ഫ്രസ്‌നോസ് കമ്മ്യൂണിറ്റി റീജിണല്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ.ഒരുദിവസം ടോയ്‌ലറ്റില്‍ പോകവെ മലം പോയതിന് ശേഷവും മലദ്വാരത്തിനുള്ളില്‍ നിന്ന് എന്തോ പുറത്തേക്ക് തള്ളിവരുന്നതായി യുവാവിന് തോന്നി. ഇതോടെ അയാള്‍ അതിന്റെ തുമ്പില്‍ പിടിച്ച് വലിച്ച് പുറത്തെടുക്കുകയായിരുന്നു. അത് കയ്യില്‍ കിടന്ന് പുളയ്ക്കാന്‍ തുടങ്ങി.അപ്പോഴാണ് അത് വിരയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ അതിനെ പൊതിഞ്ഞെടുത്ത് ഇയാള്‍ ചികിത്സ തേടുകയായിരുന്നു.പരിശോധനയില്‍ നാടവിരയാണ് ഇയാളുടെ വയറ്റില്‍ വളര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. നാടവിരയ്ക്ക് അഞ്ചടി നീളമുണ്ടായിരുന്നു.  തുടര്‍ന്ന് ഭക്ഷണശീലങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് മത്സ്യം പാചകം ചെയ്യാതെ സ്ഥിരമായി കഴിക്കാറുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കിയത്.ഇയാളില്‍ ഈ തരം വിര വളരാന്‍ മറ്റൊരു കാരണവും നിരന്തര അന്വേഷണത്തിലും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ഇയാള്‍ മറ്റ് ദേശങ്ങളിലേക്ക് യാത്ര ചെയ്യുകയോ മോശം രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here