ജനിക്കുന്നതിന് മുന്നെ ചരിത്രം കുറിച്ചവന്‍

കാലിഫോര്‍ണിയ :സമൂഹ മാധ്യമങ്ങള്‍ ലോകത്തെ നിയന്ത്രിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. സാധാരണയായി സമൂഹ മാധ്യമങ്ങളില്‍ അംഗത്വമെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള പ്രായപരിധി 13 വയസ്സാണ്.

കുട്ടികളുടെ മാനസിക ആരോഗ്യ നിലവാരം, മറ്റുളളവര്‍ ചൂഷണം ചെയ്യുന്നത് തടയുക എന്നിവ മുന്നില്‍ കണ്ടാണ് ഈ പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ജനിക്കും മുന്‍പെ തന്നെ ഒരു ലക്ഷത്തിന് മുകളില്‍ ഫോളോവേര്‍സിനെ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തമാക്കി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാലിഹന്‍ ഗി എന്ന പിഞ്ചോമന.യുഎസിലെ ഉത്താ സ്വദേശികളായ ഗ്യാരറ്റിന്റെയും ജെസീക്കയുടെയും മൂന്നാമത്തെ കുട്ടിയാണ് കാലിഹന്‍ ഗി. ‘ദ ബക്കറ്റ് ലിസ്റ്റ് ഫാമിലി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഏറെ പ്രശസ്തരാണ് ഈ കൂടുംബം.

വന്‍ തുകയ്ക്ക് തന്റെ വ്യവസായ സാമ്രാജ്യം വിറ്റ് ശിഷ്ട ജിവിതം യാത്രകള്‍ നടത്തി അടിച്ച് പൊളിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരാണ് ഗ്യാരറ്റും ജെസീക്കയും. ലോകത്തിന്റെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയെന്നതാണ് ഇവരുടെ പ്രധാന ഹോബി.

ആയിടയ്ക്കാണ് ജെസീക്ക മൂന്നാമതും ഗര്‍ഭിണിയാകുന്നത്. ഈ സന്തോഷ വാര്‍ത്തയ്ക്ക് തങ്ങളുടെ ഫോളോവേര്‍സില്‍ നിന്നും വന്‍ പിന്തുണ ലഭിച്ചതോടെയാണ് ജനിക്കും മുന്‍പ് തന്നെ കുഞ്ഞിന് ഒരു ഇന്‍സറ്റാഗ്രാം അക്കൗണ്ട് തുടങ്ങി കളയാമെന്ന് ദമ്പതികള്‍ തീരുമാനിച്ചത്.സ്‌കാനിംഗില്‍ ലഭിച്ച ചിത്രം ഉപയോഗിച്ച് പ്രസവത്തിന് 37 ആഴ്ചകള്‍ക്ക് മുന്‍പാണ് കാലിഹന്‍ ഗി എന്ന പേരില്‍ ഒരു അക്കൗണ്ട് തങ്ങളുടെ വരാന്‍ പോകുന്ന കുഞ്ഞോമനയ്ക്കായി ഇരുവരും ആരംഭിച്ചത്.

48 മണിക്കൂറിനുള്ളില്‍ 70000 പേരാണ് കാലിഹന്റെ ഫോളോവേര്‍സ് ആയത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പിന്തുണയ്ക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 3 ദിവസം മുന്‍പാണ് കാലിഹന്‍ ഭൂമിയിലേക്ക് പിറന്ന് വീണത്.

മൂന്ന് ദിവസം മുന്‍പ് കുട്ടിയുടെ മുഖം കാണിച്ച് കൊണ്ട് ആദ്യമായി പോസ്റ്റ് ചെയ്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോവിന് ഇന്‍സ്റ്റാഗ്രാമിലെ കാഴ്ച്ചക്കാര്‍ ഇപ്പോള്‍ തന്നെ ഒരു ലക്ഷം കടന്നു.

https://instagram.com/p/BfHTkaTltTu/?utm_source=ig_embed

https://www.instagram.com/p/BfOSqTFlQ-6/

https://www.instagram.com/p/BdQAmbuAgZt/

https://instagram.com/p/BdgDzSigD39/?utm_source=ig_embed&utm_campaign=embed_profile_upsell_control

LEAVE A REPLY

Please enter your comment!
Please enter your name here