കടലില്‍ പോയ ക്യാമറ തിരിച്ചുകിട്ടി

തായ്‌പേയ്: രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബാ ഡൈവിങ്ങിനിടെ ജപ്പാന്‍കാരിയായ സെറീനയുടെ ക്യാമറ കടലില്‍ പോയത്. 2015 സെപ്തംബറിലായിരുന്നു സംഭവം. എന്നാല്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറ തിരിച്ചു കിട്ടി. ഒരുകേടുപാടും സംഭവിക്കാതെയാണ് ക്യാമറ തിരിച്ചുകിട്ടിയതെന്നാണ് അത്ഭുതം.

തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപിലാണ് ക്യാമറ നഷ്ടപ്പെട്ടിരുന്നത്. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് തന്നെ സെറീന കരുതി. എന്നാല്‍ തായ്‌വാനിസെ സ്‌കൂളില്‍ നിന്നെത്തിയ വിനോദയാത്രാസംഘത്തിലെ പതിനൊന്നുകാരന് ക്യാമറ കിട്ടുകയായിരുന്നു.

കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടക്കുകയായിരുന്നു ഇത്. നശിച്ചുപോയ ക്യാമറ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നായിരുന്നു കുട്ടി ആദ്യം കരുതിയത്. എന്നാല്‍ തുറന്നുനോക്കിയപ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായി. സ്‌കൂബാ ഡൈവിങ്ങിടെ വെള്ളം കയറാതിരിക്കാനായി സെറീന ചുറ്റും പ്ലാസ്റ്റിക് കൊണ്ട് മൂടിയിരുന്നതിനാലാണ് ക്യാമറയില്‍ നശിക്കാതിരുന്നത്.

സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ഉടമസ്ഥനെ കണ്ടെത്തി ക്യാമറ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ക്യാമറയുടെ ചിത്രങ്ങളും വിവരണവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒട്ടേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സെറീനയും സംഭവമറിഞ്ഞു. ഒരു സുഹൃത്താണ് സെറീനയ്ക്ക് ഈ പോസ്റ്റ് അയച്ചു കൊടുത്തത്. എന്തായാലും വൈകാതെ തന്നെ സ്‌കൂളിലെത്തി ക്യാമറ കൈപ്പറ്റാനിരിക്കുകയാണ് സെറീന.

LEAVE A REPLY

Please enter your comment!
Please enter your name here