സര്‍ജറികളിലൂടെ സ്വഭാവം മാറ്റാം

ബംഗളൂരു : വിവിധ രോഗങ്ങള്‍ക്കായി ശരീരത്തില്‍ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ മനസ്സിന്റെ രോഗങ്ങള്‍ പിഴുതെറിയാനും ശസ്ത്രക്രിയകളുണ്ട്. സ്വഭാവ ദൂഷ്യങ്ങള്‍ പരിഹരിക്കാനും മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാനുമെല്ലാം ഉതകുന്നവ.ബിഹേവ്യറല്‍ സര്‍ജറിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാതെ സര്‍ജറി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയാണ് മനസ്സിനെ ശസ്ത്രക്രിയ ചെയ്യുക. മനശ്ശാസ്ത്ര വിദഗ്ധന്‍ രോഗിയുടെ മനസ്സ് തുറന്ന് ചികിത്സ സാധ്യമാക്കും.ബഹുജനം പലവിധമാണ്. ചിലരില്‍ അനാവശ്യ ദേഷ്യം ശത്രുതാ മനോഭാവം, വിദ്വേഷം തുടങ്ങിയവ ഉണ്ടാകാം. മറ്റു ചിലരില്‍ ലഹരിവസ്തുക്കള്‍ക്ക് കടുത്ത അടിമകളായതുമൂലമുള്ള സ്വാഭാവ ദൂഷ്യങ്ങളുണ്ടാകാം. ചിലര്‍ വിഷാദത്തിന് അടിമപ്പെട്ട് ഉഴലുന്നവരാകാം. ഇത്തരത്തിലുള്ള വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്കെല്ലാം ബിഹേവ്യറല്‍ സര്‍ജറി ഫലപ്രദമാണ്.മനശ്ശാസ്ത്ര വിദഗ്ധര്‍ ബിഹേവ്യറല്‍ സര്‍ജറി നിര്‍ദേശിക്കുന്ന ചില അവസ്ഥകളുണ്ട്. ഉള്ളുപൊള്ളല്‍, അമിതദേഷ്യം, മനസ്സിന്റെ വിള്ളലും വിതുമ്പലും, വിഷാദം തുടങ്ങിയവയാണ് അവ.ചില ഓര്‍മ്മകള്‍ നിരന്തരം വേട്ടയാടുന്നതാണ് ഉള്ളുപൊള്ളല്‍. ഇവ മനസ്സില്‍ മുറിവുകളുണ്ടാക്കും. ഇതുമാറ്റാന്‍ മനസ്സിന്റെ കീ ഹോള്‍ വഴിയുള്ള കൊഗ്നിറ്റീവ് ബിഹേവ്യറല്‍ തെറാപ്പി സര്‍ജറിയാണ് നടത്തുക.അമിത ദേഷ്യം മൂലം നിരന്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇമോഷണല്‍ കഥാര്‍സിസും ആംഗര്‍ മാനേജ്‌മെന്റ് ലേപനങ്ങളും ഉള്‍പ്പെടുന്ന ബിഹേവ്യറല്‍ സര്‍ജറി നടത്തും.കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍ മൂലമുള്ള മാനസിക പ്രശ്‌നങ്ങളില്‍ ഉഴലുന്നവര്‍ക്ക് ഓപ്പണ്‍ ബിഹേവ്യറല്‍ സര്‍ജറി, ഫാമിലി തെറാപ്പി എന്നിവയാണ് അനിവാര്യമായത്. വിഷാദ രോഗം മാറ്റാന്‍ കീ ഹോള്‍ ബിഹേവ്യറല്‍ സര്‍ജറിയാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here