ചലച്ചിത്ര നിര്‍മ്മാണത്തിന് 35% റിബേറ്റ്‌

റിയാദ് : ചലച്ചിത്ര നിര്‍മ്മാണത്തിന് വന്‍ അനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയില്‍ ചിത്രീകരിക്കുന്ന സിനിമകളുടെ നിര്‍മ്മാണച്ചെലവിന് 35 ശതമാനം റിബേറ്റ് നല്‍കും. ലേബര്‍ ചെലവിന് 50 ശതമാനവും റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

35 വര്‍ഷത്തെ വിലക്കിന് ശേഷം കഴിഞ്ഞ മാസമാണ് സൗദി ചലച്ചിത്ര പ്രദര്‍ശനം പുനരാരംഭിച്ചത്. പ്രത്യേക തിയേറ്റര്‍ സംവിധാനവും ആരംഭിച്ചിരുന്നു. ഫലത്തില്‍ വിദേശ-ആഭ്യന്തര ചലച്ചിത്ര വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് സൗദിയുടെ പുതിയ നീക്കം.

നിലവില്‍ അബുദാബി ചലച്ചിത്ര നിര്‍മ്മാണത്തിന് 30 ശതമാനം റിബേറ്റും മൊറോക്കോ 20 ശതമാനം ഇന്‍സെന്റീവും നല്‍കി വരുന്നുണ്ട്. വരും ആഴ്ചകളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

പുതിയ നീക്കത്തിലൂടെ കൂടുതല്‍ വിദേശ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്. ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമെ ആനിമേഷന്‍, ഡോക്യുമെന്ററികള്‍, സീരിയലുകള്‍ എന്നിവയ്‌ക്കെല്ലാം റിബേറ്റ് ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here