ക്യാപ്റ്റന്‍ ട്രെയിലറിന് മികച്ച പ്രതികരണം

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ‘ക്യാപ്റ്റന്‍’ സിനിമയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ ട്രെയിലര്‍ കണ്ടു. നടന്‍ ജയസൂര്യയാണ് വി.പി സത്യനെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താര, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, തലൈവാസല്‍ വിജയ് എന്നിവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയസൂര്യയുടെ അഭിനയജീവിതത്തിലെ മറ്റൊരു മികച്ച ചിത്രമായിരിക്കും ക്യാപ്റ്റനെന്ന് ട്രെയിലറില്‍ വ്യക്തമാകുന്നുണ്ട്. നിരവധി വൈകാരിക രംഗങ്ങള്‍ ഉള്‍കൊളളുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here