പെട്രോള്‍ പമ്പിലേക്ക് ഇടിച്ച് കയറിയ കാറിന് സംഭവിച്ചത്‌

കനൗജ്: പെട്രോള്‍ പമ്പിലേക്ക് കാര്‍ വളച്ചുകയറ്റാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം വരുത്തിവച്ചത് വലിയ അപകടം. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയാണ് അപകടം വരുത്തിയത്. പെട്രോള്‍ അടിക്കാന്‍ പമ്പിലേക്ക് കയറ്റുകയായിരുന്ന ഇയാള്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

തലനാരിഴയ്ക്കാണ് പമ്പിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. കാറിനടിയില്‍ പെട്ട ഒരാള്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാര്‍ ഒരു പമ്പ് ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here