ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചിട്ടു; വീഡിയോ

ഷിമോഗ: എഴുപത്തിരണ്ടുകാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയെന്ന വയോധികനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചുമകന്‍ സാത്വികുമായി മാളവഗോപ്പയില്‍ നിന്നും ഷിമോഗയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു കൃഷ്ണമൂര്‍ത്തി. ഇവര്‍ക്ക് പിറകേ സ്പീഡിലെത്തിയ കാര്‍ ബൈക്കിന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൃഷ്ണമൂര്‍ത്തി കാറിന്റെ ബോണറ്റിലാണ് വീണത്. ഇത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് ഓടിക്കുകയായിരുന്നു. എന്നാല്‍ അല്‍പം മുന്നോട്ടെത്തിയ കാറിന്റെ ബോണറ്റില്‍ നിന്നും കൃഷ്ണമൂര്‍ത്തി റോഡിലേക്ക് വീണു.

എന്നാല്‍ ഇയാളുടെ ശരീരത്തിലൂടെ വണ്ടി കയറ്റിയിറക്കി കാര്‍ ഡ്രൈവര്‍ മുന്നോട്ട് എടുത്തു. അപകട ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിയില്‍ പതിഞ്ഞു. അപകടത്തില്‍പ്പെട്ട വയോധികനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കുകയായിരുന്നു. എന്തായാലും സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here