കാര്‍ സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണു

ഫ്‌ളോറിഡ :പാര്‍ക്ക് ചെയ്ത് നിര്‍ത്താന്‍ മറന്ന കാര്‍ സ്വിമ്മിങ് പൂളിലേക്ക് നിരങ്ങി നീങ്ങി. ഫ്‌ളോറിഡയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഫ്‌ളോറിഡ സ്വദേശിനിയായ യുവതി ഓടിച്ച നീല സെഡാന്‍ കാറാണ് സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണത്. കാര്‍ വെള്ളത്തിലേക്ക് വീഴുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും മകളും വാഹനത്തിനുള്ളിലുണ്ടായിരുന്നു.

എന്നാല്‍ ഭാഗ്യവശാല്‍ ഇരുവരും പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 28 ാം തീയതിയാണ് സംഭവം അരങ്ങേറിയത്. അപ്പാര്‍ട്ട്‌മെന്റിന് മുന്നിലുള്ള നീന്തല്‍ കുളത്തിലേക്ക് യുവതിയുടെ കാര്‍ നിരങ്ങി നീങ്ങി മറിഞ്ഞു വീണത്. കുടുംബത്തേയും കൂട്ടി പുറത്തേക്ക് പോകുന്നതിനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷമാണ് പണം എടുക്കാന്‍ മറന്ന കാര്യം യുവതി ഓര്‍ത്തത്.

ഉടനെ തിടുക്കപ്പെട്ട് പണം എടുക്കാന്‍ വേണ്ടി കാറില്‍ നിന്നിറങ്ങി അപ്പാര്‍ട്ട്‌മെന്റിലേക്ക് ഓടി. ഈ തിരക്കിനിടയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് നിര്‍ത്താന്‍ യുവതി മറന്നു പോയിരുന്നു. യുവതിയുടെ ഭര്‍ത്താവും മകളുമൊപ്പം കാര്‍ നിരന്ന് നീങ്ങി സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണു.

പ്രദേശവാസികളും യുവതിയും ചേര്‍ന്ന് ഇരുവരെയും കാറിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഫ്‌ളോറിഡയിലുള്ള ‘ ഒക്കലൂസ കണ്‍ട്രി ഷെരിഫ്‌സ് ഓഫീസ്’ എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങള്‍ ആദ്യം പ്രചരിപ്പിക്കപ്പെട്ടത്.

ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പായതോടെ ചിരി പടര്‍ത്തുന്ന നിരവധി ട്രോളുകളും കമന്റുകളും ഈ പോസ്റ്റിന് താഴെ വന്ന് നിറഞ്ഞു. അന്തരീക്ഷത്തില്‍ ചൂട് കൂടിയതിനാലാവാം കാര്‍ സ്വിമ്മിങ് പൂള്‍ ലക്ഷ്യമാക്കി നീങ്ങിയതെന്നാണ് ചിലരുടെ കമന്റ്. കാര്‍ കഴുകാനുള്ള പുതിയ വഴി എന്ന് കമന്റിട്ടവരും കുറവല്ല.

New meaning to the term carpool – Mom thought she put the car in Park when she ran back in to the apartment to grab…

Okaloosa County Sheriff's Officeさんの投稿 2018年3月27日(火)

LEAVE A REPLY

Please enter your comment!
Please enter your name here