കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

പാലാ : കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. മുരുക്കുമ്പുഴ സ്വദേശിയാണ് മരിച്ചത്. പാലാ-ഉഴവൂര്‍ റോഡില്‍ വലവൂരിലാണ് സംഭവം.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാര്‍ കത്താനിടയായതിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

കടപ്പാട് : മാതൃഭൂമി.കോം

LEAVE A REPLY

Please enter your comment!
Please enter your name here