ലണ്ടന്‍ :മിനി കൂപ്പറും മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കള്ളന് ഇടവഴിയില്‍ കുടുങ്ങി. ഇംഗ്ലണ്ടിലെ നോര്ത്തമ്പര്ലാന്റിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാര്‍ മോഷ്ടിച്ചതിന് ശേഷം പരിസരവാസികളുടെ കണ്ണ് വെട്ടിക്കാനായി രാത്രിയില്‍ ദിശയറിയാതെ ഇടവഴിയിലൂടെ നീങ്ങിയ കള്ളന് ഒടുവില്‍ സ്വയം കുരുക്കില്‍ പെട്ട അവസ്ഥയായി.
മാര്‍ച്ച് 12 ാം തീയതി രാത്രിയായിരുന്നു സംഭവം. ഇടവഴി കടന്നാല്‍ ഗോവണിയാണ്. ഇത് ഇയാള്‍ക്ക് അറിയുമായിരുന്നില്ല. കാര്‍ ഗോവണിയുടെ അടുത്തെത്തിയപ്പോഴാണ് താന്‍ കുടുങ്ങിയെന്ന കാര്യം കള്ളന് മനസ്സിലായത്.
കാറിന്റെ വാതില്‍ ഒന്ന് അനക്കാന്‍ പോലുമുള്ള സ്ഥലം ഇല്ലാത്തതിനാല്‍ കള്ളന് കാറില്‍ കുടുങ്ങി പോയി.
ഇടവഴിയില്‍ അസ്യാഭാവികമായി ഒരു കാര്‍ കുടുങ്ങി കിടന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കള്ളനെ കയ്യോടെ പിടികൂടി. കാര്‍ ലിഫ്റ്റ് ഉപയോഗിച്ച് സ്ഥലത്ത് നിന്നും മാറ്റി.