വൃദ്ധയെ പരിചരിക്കുന്ന സ്ത്രീയുടെ ക്രൂരത

നോര്‍താംപ്ടണ്‍: വയസായ മാതാപിതാക്കളെ പരിചരിക്കാന്‍ മക്കള്‍ക്ക് ഇന്ന് നേരമില്ല. ജോലിത്തിരക്കിനിടയില്‍ ഒന്നുകില്‍ അച്ഛനമ്മമാരെ വൃദ്ധസദനത്തിലോ ഹോം നഴ്‌സുമാരേയോ ഏല്‍പ്പിക്കുന്ന മക്കള്‍ ഇന്ന് ഏറെയാണ്.

എന്നാല്‍ നാം വിശ്വസിച്ച് ഏല്‍പ്പിക്കുന്നവര്‍ ഇവരോട് നന്നായാണോ പെരുമാറുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ തന്റെ അമ്മയെ ഹോം നഴ്‌സ് നന്നായാണോ പരിചരിക്കുന്നതെന്നറിയാന്‍ ഒരു മകള്‍ ഒളിക്യാമറ സ്ഥാപിച്ചു. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

മറവി രോഗം ബാധിച്ച 78 വയസുള്ള വൃദ്ധയെ ശുശ്രൂഷിക്കാനെത്തിയ 46 വയസുകാരി അവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്. 1.34 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

സബിന മാര്‍സ്‌ഡെന്‍ എന്ന വൃദ്ധയോടാണ് സ്റ്റാസി ജോര്‍ജ് എന്ന സ്ത്രീ ക്രൂരമായി പെരുമാറുന്നത്. വൃദ്ധ പുതപ്പ് വലിച്ചുനീക്കാന്‍ ശ്രമിച്ചതാണ് സ്റ്റാസിയെ കുപിതയാക്കിയത്.

തുടര്‍ന്ന് സബിനയെ ഇവര്‍ തുടരെ അടിക്കുകയാണ്. പുതപ്പ് വലിച്ചെടുത്ത് വീണ്ടും അത് സബിനയുടെ മടിയിലേക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്. സബിനയുടെ മകള്‍ ജിന ഒളിപ്പിച്ചുവെച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ദൃശ്യങ്ങള്‍ കണ്ട ജിന സ്റ്റാസിയെ അവിടെ നിന്നും പുറത്താക്കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കുള്ള ഒരു മുന്നറിയിപ്പായാണ് ഇത് പോസ്റ്റ് ചെയ്യുന്നതെന്നും ജിന പറഞ്ഞു.

പരിചരിക്കാനെത്തുന്നവര്‍ നിങ്ങളുടെ മാതാപിതാക്കളോട് ചിലപ്പോള്‍ ഇത്തരത്തില്‍ ക്രൂരമായി പെരുമാറുന്നുണ്ടാവുമെന്ന് ജിന പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here