പൂച്ചയ്‌ക്കൊപ്പം സെല്‍ഫി; യുവതിയ്ക്ക് പണി കിട്ടി

മോസ്‌കോ: വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാറുണ്ട് ചിലര്‍. സെല്‍ഫിയെന്തെന്ന് അറിയില്ലേലും ഇവ ഉടമസ്ഥനെ തൊട്ടുരുമ്മി നിന്ന് കൊടുക്കാറുണ്ട്. അത്തരത്തില്‍ തന്റെ അരുമയായ പൂച്ചയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് പൂച്ചയുടെ കൈയില്‍ നിന്നും കിട്ടിയത് കരണത്ത് അടി.

റഷ്യയില്‍ നിന്നുള്ള വിഡീയോയിലാണ് പൂച്ച യുവതിയുടെ കരണത്ത് അടിച്ചിരിക്കുന്നത്. പൂച്ചയെപ്പോലെ ക്യൂട്ട് ലുക്ക് വരുത്തി സെല്‍ഫിമോഡ് ഓണാക്കി കാമറ പൂച്ചയ്ക്കുനേരെ യുവതി പിടിച്ചു.

പൂച്ച ഉമ്മ തരുമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ. കാമറ കണ്ട പൂച്ച പമ്മി പമ്മി യുവതിയുടെ കവിളിന്റെ അടുത്തെത്തി, കാമറയിലേക്ക് ഒന്നു നോക്കി പിന്നെ ഒറ്റ അടിയായിരുന്നു കവിളത്ത്.

അപ്രതീക്ഷിതമായ അടിയില്‍ യുവതി വേദനകൊണ്ട് പുളഞ്ഞു. സെല്‍ഫി എടുക്കാനായില്ലേലും പൂച്ചയുടെ അടിയെന്തായാലും നന്നായിട്ട് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീഡിയോ എന്തായാലും വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here