4 ലക്ഷം അടച്ചില്ല, ജീവനക്കാരന് നേരെ ഭീഷണിയും

ഭോപ്പാല്‍ : നാലുലക്ഷത്തിന്റെ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാത്തത് ചോദ്യം ചെയ്ത ഇലക്ട്രിസിറ്റി ജീവനക്കാരനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് സിങ് രഘുവന്‍ഷിയാണ് ഇലക്ട്രിസിറ്റി വകുപ്പ് ഉദ്യോഗസ്ഥന് നേരെ അസഭ്യവര്‍ഷം നടത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തന്റെ കരുണയിലാണ് നീ ഇവിടെ ജീവിക്കുന്നത്. മുഖത്ത് കരിപൂശുമെന്നും ഇയാള്‍ ഭീഷണിമുഴക്കുന്നത് വീഡിയോയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here