കൗമാരക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൗമാരക്കാരിയെ അപമാനിക്കാന്‍ ശ്രമം. നോയിഡയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തതിനാണ് വീട്ടുകാരുടെ മുന്‍പില്‍ വെച്ച് പ്രതി ഇവരെ അപമാനിക്കാന്‍ ശ്രമിച്ചത്.

രക്ഷിതാക്കളുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here