അധികാര ദണ്ഡുമായി ഗുണ്ടകള്‍ മുങ്ങി

അബൂജ :നൈജീരിയയിലെ പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ സെനറ്റ് അംഗങ്ങളെ ആക്രമിച്ചും കസേരകള്‍ വലിച്ചെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലുള്ള പാര്‍ലമെന്റിന്റെ ഉപരിസഭയിലായിരുന്നു ഗുണ്ടകളുടെ വിളയാട്ടം.

ഉപരിസഭയില്‍ അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ ഏവരേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കാന്‍ ആരംഭിച്ചു. ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാനായി പല സെനറ്റ് അംഗങ്ങളും പുറത്തേക്ക് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.

രാജി ഭീഷണി നേരിടുന്ന ഒരു സെനറ്റ് അംഗത്തിന് പിന്തുണ നല്‍കാനാണ് ഗുണ്ടകള്‍ പാര്‍ലമെന്റിനകത്ത് കയറിയത്. ഈ സെനറ്റ് അംഗത്തെ സംഭവത്തിന് ശേഷം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഗുണ്ടകള്‍ എവിടേക്കാണ് പോയതെന്ന് ഇയാള്‍ക്കും യാതോരു പിടുത്തവുമില്ല. ഗുണ്ടകളെ കണ്ട് പിടിക്കാന്‍ പറ്റാത്തത് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന സ്ഥിതി വിശേഷം കൂടി ഉണ്ടായി.

കാരണം. പോകുന്നതിന് മുന്‍പ് ഉപരിസഭയിലെ അധികാര ദണ്ഡും കൈയ്യില്‍ പിടിച്ചാണ് ഗുണ്ടകള്‍ മടങ്ങിയത്. ഈ അധികാര ദണ്ഡിന് നൈജീരിയന്‍ പാര്‍ലമെന്റില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. ഈ സ്വര്‍ണ്ണ നിറത്തിലുള്ള ദണ്ഡില്ലാതെ സഭ സമ്മേളിക്കാന്‍ സാധ്യമല്ല. സെനറ്റ് സ്പീക്കര്‍ സഭയിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹം നിര്‍ബന്ധമായും ഈ ദണ്ഡ് കയ്യില്‍ കരുതണം. അല്ലാത്ത പക്ഷം ഭരണഘടനാ
വിരുദ്ധമാണ്. സഭ സമ്മേളിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ മുന്നോട്ട് പോക്കും തടസ്സപ്പെടും.

അതു കൊണ്ട് തന്നെ ഗുണ്ടകളെ പിടികൂടാനായി പൊലീസ് നാലു ഭാഗത്തും അന്വേഷണം ആരംഭിച്ചു. അധികാര ദണ്ഡ് കൈക്കലാക്കിയത് രാജ്യദ്രോഹ കുറ്റമാണെന്ന് സെനറ്റ് മീഡിയ ചെയര്‍മാന്‍ വ്യക്തമാക്കി. 2000 ത്തില്‍ പാര്‍ലമെന്റില്‍ അധികാര മാറ്റത്തിനായി പ്രതിപക്ഷം സമരം നടത്തവേ പ്രസിഡണ്ട് അധികാര ദണ്ഡ് ഉപയോഗിച്ച് കടന്ന് കളഞ്ഞിരുന്നു. പിന്നീട് ഇദ്ദേഹം ഇത് തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് പുതിയ ദണ്ഡ് നിര്‍മ്മിക്കുകയായിരുന്നു ചെയ്തത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here