തൃശൂര്‍ : ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു.
ലൈജുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്.
ആക്രമണം കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.