ചാണക്യതന്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: കണ്ണന്‍ താമരക്കുളവും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചാണക്യതന്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.

ശത്രുപക്ഷത്തെ നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ അനൂപ് മേനോനും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്.

വില്ലനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്. ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍.

ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. ഏപ്രില്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here