ലാലുവിന്റെ മകന്റെ വിവാഹം അലങ്കോലമായി

പറ്റ്‌ന : ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹച്ചടങ്ങ് അലങ്കോലമായി. ആള്‍ക്കൂട്ടം ചടങ്ങിലേക്ക് ഇരച്ചുകയറിയതാണ് പ്രശ്‌നങ്ങള്‍ക്കിടയായത്. അനിയന്ത്രിത ജനപ്രവാഹത്തില്‍ ബാരിക്കേഡുകള്‍ തകര്‍ന്നു. അതിക്രമിച്ച് കയറിയവര്‍ ഭക്ഷണസാധനങ്ങളും പാത്രങ്ങളും വരെ കൊള്ളയടിച്ചു.

വധൂവരന്‍മാര്‍ ഹാരമണിയിച്ചതോടെയാണ് ജനം ഇളകി മറിഞ്ഞത്. തുടര്‍ന്ന് വിഐപികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഒരുക്കിയ പ്രത്യേക സ്ഥലത്തേക്ക് ഇരച്ചെത്തി സ്ഥാനം പിടിച്ചു. തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ കയ്യടക്കുകയായിരുന്നു.

തിരക്കില്‍ മേശകളും കസേരകളും തകര്‍ക്കപ്പെടുകയും പാത്രങ്ങള്‍ ഉടയുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ക്യാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

നേതാക്കളുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥനകള്‍ ഫലം കണ്ടില്ല. അണികള്‍ അടങ്ങാന്‍ ഒരുക്കമായിരുന്നില്ല. ഏഴായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കിയത്. എന്നാല്‍ കണക്കാക്കിയതിലുമേറെ പേരാണ് വിവാഹത്തിനെത്തിയത്. സുരക്ഷാസൗകര്യങ്ങള്‍ പരിമിതമായിരുന്നതും തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here