നടി സിന്ധു മേനോനെതിരെ കേസ്

ബംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്.

സിന്ധു മേനോന്റെ സഹോദരനയും സഹോദരന്റെ കാമുകി നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്. ബാങ്ക് നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്. മറ്റ് പ്രതികളായ ഇന്ദിരാ മേനോന്‍, സുധ രാജശേഖരന്‍ എന്നിവര്‍ ഒളിവിലാണ്.

ബംഗളൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

മലയാളിയായ സിന്ധു ബാംഗ്ലൂര്‍ നിവാസിയാണ്. മലയാളം, തമിഴ്, കന്നട തുടങ്ങി നിരവധി ഭാഷകളിലില്‍ അഭിനയിച്ച താരം തൊമ്മനും മക്കളും, രാജമാണിക്യം, വേഷം, വാസ്തവം തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here