വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു

അതിരപ്പിള്ളി : പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.വാല്‍പ്പാറ സ്വദേശിനി കൈലാസമാണ് മരിച്ചത്. മതിയെന്നയാളുടെ ഭാര്യയാണ് തോട്ടം തൊഴിലാളിയായ കൈലാസം. ഇവര്‍ തുണി കഴുകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

ഇവരെ പുലി പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കൈലാസത്തെ പൊടുന്നനെ കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരച്ചിലാരംഭിച്ചത്. ഈ സമയം മണ്ണില്‍ ചോരവാര്‍ന്നുകിടക്കുന്നത് കണ്ടെത്തി. രക്തത്തുളളികള്‍ പിന്‍തുടര്‍ന്ന് പൊന്തക്കാട്ടില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടമ്മയുടെ കഴുത്തിയില്‍ കടിയേറ്റിരുന്നു. നെഞ്ചിലും മുഖത്തും മാന്തിക്കീറിയിട്ടുണ്ട്. കുറച്ചുനാളുകളായി ഇവിടെ പുലിയുടെ ശല്യമുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയു
ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here