കൃത്യം വെളിപ്പെടുത്തി ബിരാജു

ചെങ്ങാലൂര്‍ : തൃശൂരില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതും തുടര്‍ന്ന് രക്ഷപ്പെട്ടതും എങ്ങനെയെന്ന് പൊലീസിനോട് വിവരിച്ച് പ്രതി ബിരാജു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ നടന്നതെല്ലാം ഇയാള്‍ വിശദീകരിച്ചു.

പെട്രോളും സ്വയമുണ്ടാക്കിയ പെട്രോള്‍ ബോംബുമായാണ് ഇയാള്‍ ഏപ്രില്‍ 29 ന് സംഭവസ്ഥലത്തെത്തിയത്. തുടര്‍ന്ന് കുടുംബശ്രീ യോഗം നടക്കുന്ന വീടിന് എതിര്‍വശത്തെ പറമ്പില്‍ മറഞ്ഞിരുന്നു.

ജീതു പുറത്തിറങ്ങിയത് കണ്ടയുടന്‍ ധൃതിയില്‍ റോഡിലേക്കിറങ്ങി ജീതുവിനെ ലക്ഷ്യമാക്കി നീങ്ങി. പെട്രോള്‍ ഒഴിച്ചതും ആളുകള്‍ തടയാന്‍ ശ്രമിച്ചു. ബഹളത്തിനിടയില്‍ രണ്ടുതവണ ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ കത്തിയില്ല.

മൂന്നാമത്തെ ശ്രമത്തിലാണ് തീപ്പിടിച്ചത്. സംഭവശേഷം ഓടി കുണ്ടുകടവില്‍ എത്തി ഒരു വീട്ടില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു. അവിടെ നിന്ന് വഞ്ചിയില്‍ കയറിയെങ്കിലും കൂട്ടുകാരെ കണ്ട് തിരിച്ചിറങ്ങി.

തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ പാലക്കാടേക്ക് പോയി. അവിടെ നിന്ന് മുംബൈക്ക് കടന്നു. വര്‍ളിയെന്ന സ്ഥലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ബിരാജു പൊലീസ് പിടിയിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here