ജീത്തു വധത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശ്ശൂര്‍ : പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ചെങ്ങാലൂരില്‍ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് മുംബൈയില്‍ അറസ്റ്റില്‍. ജീതുവെന്ന യുവതിയെ കൊലപ്പെടുത്തിയ വിരാജ് ആണ് മുംബൈയിലെ ബന്ധുവീട്ടില്‍ നിന്ന് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. ജീതുവിനെ തീക്കൊളുത്തിയശേഷം വിരാജ് ഒളിവില്‍ പോവുകയായിരുന്നു. ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയാണ്.

വിവാഹ മോചനകേസ് നടന്നുവരുമ്പോഴാണ് ക്രൂരമായ കൊലപാതകമുണ്ടായത്. കുടുംബശ്രീയില്‍ നിന്ന് 25,000 രൂപ വായ്പ എടുത്തത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജീതുവിനെ വിരാജ് വിളിച്ചുവരുത്തിയത്.

യോഗം കഴിഞ്ഞശേഷം പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഇയാള്‍ പെട്രോളൊഴിച്ച് ജീതുവിനെ തീക്കൊളുത്തുകയായിരുന്നു. ഇതുകണ്ട് ആളുകള്‍ ഭയന്ന് പിന്‍മാറി. ഈ തക്കത്തിന് രക്ഷപ്പെട്ട് ഓടിയ വിരാജ് ഒളിവില്‍ പോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here