ചെങ്ങന്നൂര്‍ അങ്കം മെയ് 28 ന്;ഫലം 31 ന്

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28 ന്. ഫലം മെയ് 31 ന് അറിയാം. മെയ് മൂന്നിനാണ് വിജ്ഞാപനം പുറത്തിറങ്ങുക. മെയ് 10 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

സൂക്ഷ്മപരിശോധന 11 ന് നടക്കും. മെയ് 14 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലപരിധിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ്ങാണ് ചെങ്ങന്നൂരില്‍ നടക്കുക. അന്നേദിവസം 9 സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

സജി ചെറിയാനാണ് സിപിഎം സ്ഥാനാര്‍ത്ഥി, യുഡിഎഫിന് വേണ്ടി ഡി വിജയകുമാറും, ബിജെപി പാളയത്തില്‍ നിന്ന് ശ്രീധരന്‍ പിള്ളയും പോരാട്ടത്തിനിറങ്ങുന്നു.

സിപിഎം പ്രതിനിധിയായിരുന്ന എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ
നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. കൂടാതെ ഉത്തര്‍പ്രദേശിലെ കെയ്‌റാണ, മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ, പാല്‍ഗഡ് , നാഗാലാന്‍ഡ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here